വാഹനവായ്പക്കുള്ള വരുമാനപരിധി എസ്ബിഐ ആറു ലക്ഷമായി ഉയർത്തി

Posted on: September 2, 2013

SBI LOGOപുതിയതായി വാഹനങ്ങൾ വാങ്ങുന്നതിനു വായ്പ എടുക്കുന്നവരുടെ ചുരുങ്ങിയ വാർഷിക വരുമാനപരിധി ആറു ലക്ഷം രൂപയായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. നിലവിൽ ഇതു മൂന്നു ലക്ഷം രൂപയാണ്. നാണയപെരുപ്പം മൂലമാണ് പുതിയ നടപടിയെന്നാണ് എസ്.ബി.ഐ യുടെ നിലപാട്.

വാഹനവിലയുടെ 85 ശതമാനം തുക എസ്.ബി.ഐ. വായ്പയായി അനുവദിക്കും. ഏഴു വർഷ കാലാവധിയുള്ള വായ്പയ്ക്ക് 10.75 ശതമാനമാണ് പലിശനിരക്ക്. മറ്റു ബാങ്കുകളും വൈകാതെ എസ്.ബി.ഐയുടെ പാത പിന്തുടരുമെന്നാണ് വിലയിരുത്തൽ. ഈ നീക്കം മാന്ദ്യം നിലനിൽക്കുന്ന വാഹനവിപണിയ്ക്കു ദോഷകരമാകും.

TAGS: SBI Car Loan |