എഎംഡി ഇന്ത്യയിൽ കൂടുതൽ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു

Posted on: September 11, 2017

മുംബൈ : ചിപ്പ് നിർമാതാക്കളായ എഎംഡി (അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്) ഇന്ത്യയിൽ കൂടുതൽ എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. എന്നാൽ തൊഴിലവസരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കാലിഫോർണിയ ആസ്ഥാനമായുള്ള എഎംഡിക്ക് ഏകദേശം 1,300 എൻജിനീയർമാരാണ് ഇന്ത്യയിലുള്ളത്. ബംഗലുരുവിലും ഹൈദരാബാദിലുമാണ് എഎംഡിയുടെ ഗവേഷണ വികസന വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്.