കോക്പിറ്റിൽ പുക : റോയൽ ഭൂട്ടാൻ എയർലൈൻസ് വിമാനം അടിയന്തരമായി റൺവേയിൽ നിർത്തി

Posted on: September 9, 2017

കോൽക്കത്ത : ടേക്ക്ഓഫിനിടെ കോക്പിറ്റിൽ പുക കണ്ടെതിനെ തുടർന്ന് റോയൽ ഭൂട്ടാൻ എയർലൈൻസ് വിമാനം കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തി. തലനാരിഴയ്ക്ക് ആണ് വൻദുരന്തം ഒഴിവായത്. ഇന്ന് ഉച്ചയ്ക്ക് 12.10 ടെയാണ് സംഭവം.

ബാങ്കോക്കിലേക്ക് പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വിമാനം പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.