ക്ലോവ് ഡെന്റൽ 600 ക്ലിനിക്കുകൾ തുറക്കും

Posted on: September 2, 2017

ന്യൂഡൽഹി : ദന്തചികിത്സ ശൃംഖലയായ ക്ലോവ് ഡെന്റൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 600 ലേറെ ക്ലിനിക്കുകൾ തുറക്കും. ദക്ഷിണേന്ത്യയിൽ മാത്രം രണ്ട് വർഷത്തിനുള്ളിൽ 200 ക്ലിനിക്കുകൾ തുറക്കും. ഓരോ മാസവും 10-12 ക്ലിനിക്കുകൾ വീതം ആരംഭിക്കാനാണ് ക്ലോവ് ഡെന്റൽ ലക്ഷ്യമിടുന്നത്.

പ്രമോട്ടർമാരായ ഗ്ലോബൽ ഡെന്റൽ സർവീസസ് ക്ലോവ് ഡെന്റലിനായി 1625 കോടി രൂപ (25 ദശലക്ഷം ഡോളർ) മുതൽമുടക്കിയിട്ടുണ്ട്. ക്ലിനിക്കുകളുടെ വികസനത്തിന് 1625 കോടി രൂപ കൂടി നിക്ഷേപിക്കും. നിലവിൽ 11 സംസ്ഥാനങ്ങളിലായി 160 ക്ലോവ് ഡെന്റൽ ക്ലിനിക്കുകളാണുള്ളത്.