ബ്രിഡ്ജ്‌സ്‌റ്റോൺ ഇന്ത്യയിൽ 2,000 കോടി മുതൽമുടക്കും

Posted on: August 8, 2017

മുംബൈ : ടയർ നിർമാതാക്കളായ ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യയിലെ പ്ലാന്റുകളുടെ വികസനത്തിന് 2,000 കോടി (304.3 ദശലക്ഷം ഡോളർ) മുതൽമുടക്കും. ടയറുകൾക്കുള്ള ഡിമാൻഡ് കണക്കിലെടുത്ത് പുനെ, ഇൻഡോർ പ്ലാന്റുകൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസിപ്പിക്കാനാണ് ബ്രിഡ്ജ്‌സ്റ്റോണിന്റെ പദ്ധതി.

ഇരു പ്ലാന്റുകളിലും കൂടി 2022 ൽ പ്രതിദിനം 41,000 ടയറുകൾ നിർമ്മിക്കാനാണ് ബ്രിഡ്ജ്‌സ്റ്റോൺ ലക്ഷ്യമിടുന്നത്. പുതിയ നിക്ഷേപം 450 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കി.