ബ്രിട്ടാനിയ മഹാരാഷ്ട്രയിൽ പുതിയ പ്ലാന്റ് തുറക്കും

Posted on: August 7, 2017

മുംബൈ : ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മഹാരാഷ് ട്രയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. രഞ്ജൻഗാവ് ഫുഡ് പാർക്കിലാണ് പുതിയ 6 ലൈൻ പ്ലാന്റ് തുറക്കുന്നത്. ഗ്രീക്ക് കമ്പനിയായ ചിപ്റ്റയുമായി ചേർന്ന ആരംഭിക്കുന്ന പ്ലാന്റ് 2018 ജൂണിൽ പ്രവർത്തനക്ഷമമാകും.

ഇതിനു പുറമെ പ്രതിദിനം ഏഴ് ലക്ഷം ലിറ്റർ ശേഷിയുള്ള ഡയറി പദ്ധതി ആരംഭിക്കാനും ബ്രിട്ടാനിയയ്ക്ക് പദ്ധതിയുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ബ്രിട്ടാനിയയുടെ വിപണിവിഹിതം വർധിച്ചുവരികയാണെന്നും ചെയർമാൻ നുസ്‌ലി വാഡിയ വാർഷിക പൊതുയോഗത്തിൽ അറിയിച്ചു.