ക്രിസ് ഗെയിൽ അയോണ എന്റർടെയ്ൻമെന്റിൽ നിക്ഷേപം നടത്തി

Posted on: July 14, 2017

ബംഗലുരു : വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ ബംഗലുരു ആസ്ഥാനമായുള്ള വെർച്വൽ ഗെയിമിംഗ് കമ്പനിയായ അയോണ എന്റർടെയ്ൻമെന്റിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ്ഫീൽഡിലെ വിർജീനിയ മാളിൽ അയോണ എന്റർടെയ്ൻമെന്റിന് 70,000 ചതുരശ്രയടി വിസ്തീർണത്തിൽ ഗെയിമിംഗ് സെന്ററുണ്ട്.

അയോണ ആദ്യഘട്ടത്തിൽ 200 കോടി രൂപയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് വിർജീനിയ മാൾ കമ്പനി സിഎംഡി ബി. രാമസ്വാമി പറഞ്ഞു. സിംഗപ്പൂരിലെ വെസ്റ്റ്ഏഷ്യയും അയോണയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ അഞ്ചും വിദേശത്ത് രണ്ടും ഗെയിമിംഗ് സെന്ററുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് അയോണ സ്ഥാപകൻ സുബ്രഹ്മണ്യൻ പറഞ്ഞു.