ജി എസ് കെ ഫാർമ കർണാടകത്തിൽ 1000 കോടി രൂപ മുതൽമുടക്കും

Posted on: July 10, 2017

ബംഗലുരു : ഗ്ലാക്‌സോ സ്മിത്ത്‌ലൈൻ ഫാർമസ്യൂട്ടിക്കൽസ് കർണാടകത്തിൽ 1000 കോടി രൂപ മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കും. വെംഗലിലെ പ്ലാന്റിൽ ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകളും വാക്‌സിനുകളും ഉത്പാദിപ്പിക്കും. അടുത്ത വർഷം വാണിജ്യോത്പാദനമാരംഭിക്കുന്ന പ്ലാന്റിന് പ്രതിവർഷം 8 ബില്യൺ ടാബ് ലറ്റുകളും ഒരു ബില്യൺ ക്യാപ്‌സ്യൂളുകളും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.

ജി എസ് കെയുടെ നാസിക്ക് (മഹാരാഷ്ട്ര) പ്ലാന്റും നവീകരിച്ചുവരികയാണ്. കമ്പനിയുടെ ആഗോള വില്പനയുടെ 30 ശതമാനം ഇന്ത്യയിൽ നിന്നാണ്.