ഫ്‌ളൈടെക്സ്റ്റ് ഉത്പന്ന നവീകരണത്തിനായി 70 കോടി നിക്ഷേപിക്കും

Posted on: May 3, 2017

തിരുവനന്തപുരം : ടെക്‌നോപാർക്കിലെ കസ്റ്റമർ ഡേറ്റാ അനലിറ്റിക്‌സ് സോഫ്റ്റ്‌വേർ കമ്പനിയായ ഫ്‌ളൈടെക്സ്റ്റ് ഉത്പന്ന നവീകരണത്തിനായി 70 കോടി രൂപ മുതൽമുടക്കും. ജർമനിയിലെ ഹോപ്പ് ഫാമിലി ഓഫീസിന്റെ ഡി.എ.എച്ച് ബിറ്റെലിഗംഗ്‌സ് കമ്പനിയിൽ നിന്നും ഇതിനായി നിക്ഷേപം ലഭിച്ചതായി കമ്പനി അറിയിച്ചു. ടെലികോം, ബാങ്കിംഗ്, റീട്ടെയ്ൽ മേഖലയിൽ കമ്പനിയുടെ ഗവേഷണത്തിനും പ്രോഡക്ട് വിപുലീകരിക്കാനും ഈ നിക്ഷേപം ഉപയോഗപ്പെടുത്തും. ഇതിന് പുറമേ 500 കോടി രൂപ നിലവിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന വിവിധ പ്രോജക്റ്റുകൾക്കായും. ചെലവഴിക്കും.

കസ്റ്റമർ ഡേറ്റ ഉപയോഗിച്ച് വിവിധ നിരീക്ഷണങ്ങളിലൂടെ ഉപഭോക്താവിന്റെ താൽപര്യങ്ങളെ മനസ്സിലാക്കുവാൻ ഉപകരിക്കുന്ന ഫ്‌ളൈടെക്സ്റ്റിന്റെ കസ്റ്റമർ ഡേറ്റ അനലിറ്റിക്‌സ് സോഫ്റ്റ്‌വേർ 40 രാജ്യങ്ങളിലായി അമ്പതിലധികം പ്രമുഖ ടെലികോം മറ്റു കമ്പനികൾ ഡിജിറ്റൽ സേവനങ്ങള്ക്കായി ഉപയോഗിക്കുന്നുണ്ട്. ചില മാർക്കറ്റുകളിൽ ഫ്‌ളൈടെക്സ്റ്റും ടെലികോം കമ്പനികളും ചേർന്ന് ബ്രാൻഡുകൾക്കും ഏജൻസികൾക്കും മൊബൈൽ അഡ്വവർടൈസിംഗ് സേവനം ലഭ്യമാക്കുന്നതായി ഫ്‌ളൈടെക്സ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.

TAGS: Flytxt |