മുംബൈയിൽ നിന്ന് ഫിയറ്റ് ടാക്‌സികൾ പിൻവലിക്കും

Posted on: September 1, 2013

Fiat Taxiമുംബൈ നഗരത്തിന്റെ മുഖമുദ്രകളിലൊന്നായ ഫിയറ്റ് ടാക്‌സികൾ അടുത്തവർഷം അപ്രത്യക്ഷമാകും. 20 വർഷം പിന്നിട്ട 5000 ഫിയറ്റ് ടാക്‌സികളാണ് മഹാരാഷ്ട്ര സർക്കാർ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പതിമൂന്ന് വർഷം മുമ്പ് ഫിയറ്റ് കമ്പനി ഉത്പാദനം നിർത്തിയെങ്കിലും ഉടമകൾ സ്വന്തം നിലയ്ക്ക് മെയിന്റനൻസ് നടത്തി കൊണ്ടു നടക്കുകയാണ് . കറുപ്പും മഞ്ഞയും നിറമുള്ള ഫിയറ്റ് ടാക്‌സികൾ.