ഹാഷ്‌റൂട്ട് ടെക്‌നോളജീസിനു എക്‌സലൻസ് അവാർഡ്

Posted on: September 9, 2014

Hashroot-Award-big

അതിവേഗം വളരുന്ന ഇന്ത്യൻ കമ്പനിക്കുള്ള എക്‌സലൻസ് അവാർഡ് ഹാഷ്‌റൂട്ട് ടെക്‌നോളജീസിനു ലഭിച്ചു. ഇന്ത്യൻ ഇക്കണോമിക് ഡവലപ്‌മെന്റ് ആൻഡ് റിസർച്ച് അസോസിയേഷൻ ( ഐ ഇ ഡി ആർ എ ) ആണ് അവാർഡ് ഏർപ്പെടുത്തിയത്. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാഷ്‌റൂട്ട് സെർവർ, ക്ലൗഡ്, അടിസ്ഥാന സൗകര്യ മാനേജ്‌മെന്റ് സേവനങ്ങളാണ് നൽകുന്നത്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും മുൻ ഗവർണറുമായ ബി.എൻ സിംഗും മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ ഡോ. ജി വി.എച്ച്. കൃഷ്ണമൂർത്തിയും ചേർന്ന് ഹാഷ്‌റൂട്ട് ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടർ ടി. അനീസിന് അവാർഡ് സമ്മാനിച്ചു. മുൻ ഗവർണർ ഡോ. ഭീഷ്മ നാരായൺ സിംഗ്, ജസ്റ്റിസ് ഓ.പി വർമ, സി ബി ഐ മുൻ ഡയറക്ടർ ജോഗിന്ദർ സിംഗ്, മേജർ വേദ് പ്രകാശ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

സിംഗപ്പൂരിലും ദുബായിലും ഹാഷ്‌റൂട്ട് പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. യു കെ യിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ലണ്ടനിൽ ഓഫീസ് ആരംഭിച്ചു.