ദുബായിൽ ഒക്ടോബർ 20 മുതൽ ജിടെക്‌സ്

Posted on: September 1, 2013

GITEX-Technology-Weekമധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ- കമ്യൂണിക്കേഷൻ മേളയായ ജിടെക്‌സ് ഒക്ടോബർ 20 മുതൽ 24 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ദുബായ് ഇന്റർനെറ്റ് സിറ്റിയാണ് സ്ട്രാറ്റജിക് പാർട്ണർ. . ലോകത്തിലെ 144 രാജ്യങ്ങളിൽ നിന്നുള്ള 1,39,000 ഐടി പ്രഷണലുകളാണ് കഴിഞ്ഞ വർഷത്തെ ജിടെക്‌സ് ടെക്നോളജി വീക്കിൽ പങ്കെടുത്തത്. മധ്യപൂർവേഷ്യയിലെ ഐടി വകയിരുത്തലുകൾ മുൻവർഷത്തേക്കാൾ 5.5 ശതമാനം വർധിച്ച് 192.9 ബില്യൺ യുഎസ് ഡോളറായി.