ഐസ്‌കൂൾ ഇഡിഎക്‌സ് ഓൺലൈൻ സ്‌കൂളിന് തുടക്കമായി

Posted on: September 6, 2014

ISCHOOL-EDX--big

മത്സരത്തെ അതിജീവിച്ചു മുന്നേറാൻ പുതു തലമുറ വിദ്യാർത്ഥികളെ പര്യാപ്തരാക്കാനുള്ള ”ഐസ്‌ക്കൂൾ ഇഡിഎക്‌സ്” കൊച്ചിയിൽ ആദ്യ ഓൺലൈൻ സ്‌കൂളിനു തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ജനങ്ങൾക്കും ആഗോള കാഴ്ചപ്പാടോടെ മികച്ച ആശയങ്ങൾ സൃഷ്ടിക്കാനും നടപ്പാക്കാനും സഹായിക്കുന്ന സൗജന്യ സൈബർ ഫെയറാണ് ഐസ്‌കൂൾ ഇഡിഎക്‌സ്.

www.ischooledx.com എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സൗജന്യമായാണ് ഐസ്‌കൂൾ ഇഡിഎക്‌സിലേക്കുള്ള പ്രവേശനം. ഐ ക്ലാസ് റൂം എല്ലാ വിദ്യാർത്ഥികൾക്കും മികച്ചൊരു അവസരമാണു പ്രദാനം ചെയ്യുന്നത്. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്റ്റേറ്റ് ബോർഡുകൾ തുടങ്ങി എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇതിന്റെ സേവനം സൗജന്യമായി ലഭിക്കും. നോളേജ് സോൺ എല്ലാ വിദ്യാർത്ഥി കുടുംബങ്ങൾക്കും വേണ്ട വിവരങ്ങൾ ലഭ്യമാക്കും.

പഠനം ലളിതമാക്കുന്നതും കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അസൈൻമെന്റുകൾ നൽകാൻ അധ്യാപകരെ സഹായിക്കുന്ന പോഡിയമെന്ന സൗജന്യ ആപ്പും, അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹവുമായി സംവദിക്കാൻ സഹായിക്കുന്ന കഫ്റ്റീരിയ എന്ന സോഷ്യൽ മീഡിയയും ഐസ്‌കൂൾ ഇഡിഎക്‌സ്് അവതരിപ്പിക്കുന്നതായി ഐസ്‌കൂൾ ഇഡിഎക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ജോസ് പോൾ ആത്തപ്പിള്ളി പറഞ്ഞു.

ഇംഗ്ലീഷ് ഫോണിക്‌സ് ലളിതമായി പഠിക്കുന്നതിന് വേണ്ടി ജോത്സന ആലപിച്ച പാട്ടുകൾ അടങ്ങിയ വീഡിയോസ് ഐസ്‌ക്കൂൾ ഇഡിഎക്‌സ് യൂട്യൂബിലൂടെ റിലീസ് ചെയ്തിട്ടുണ്ട്.

TAGS: ISCHOOL EDX |