സൂററ്റിൽ രാജ്യാന്തര യൂണിഫോം & ഗാർമെൻറ് പ്രദർശനം

Posted on: January 4, 2017

കൊച്ചി : രാജ്യത്തെ പ്രഥമ രാജ്യാന്തര യൂണിഫോം & ഗാർമെൻറ് പ്രദർശനം മഹാരാഷ്ട്രയിലെ സൂററ്റിൽ നടക്കും. ജനുവരി 5 മുതൽ 7 വരെയാണ് പ്രദർശനം. മഹാരാഷ്ട്ര ടെക്സ്റ്റയിൽസ് മന്ത്രാലയവും ശ്രി സോലാപൂർ റെഡിമെയ്ഡ് കാപ്പാട് ഉത്പാദക് സംഘും മഫത് ലാൽ ഫാബ്രിക്സും ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മഫത് ലാൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് പ്രദർശനത്തിന്റെ മുഖ്യ സ്‌പോൺസർ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലേറെ ചില്ലറ വ്യാപാരികൾ പ്രദർശനത്തിനെത്തും.

രാജ്യത്ത് 18,000 കോടി രൂപയുടെ യൂണിഫോം നിർമാണ-ഉത്പാദനമാണ് നടക്കുന്നത്. ഇതിൽ 8,000 കോടിയും തദേശീയമായ സ്‌കൂളുകളിലും ചെറുകിട തയ്യൽക്കാർക്കും മറ്റ് സ്ഥാപനങ്ങൾക്കുമാണ് നൽകുന്നത്. സോലാപൂരിലെ സ്‌കൂൾ യൂണിഫോമുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ജെന്റ്‌സ്, ലേഡീസ് ഡ്രസ് എന്നിവയ്ക്ക് ഏറെ ആവശ്യക്കാരുമുണ്ട്. വസ്ത്ര നിർമാണ രംഗത്ത് എഴുപത് വർഷത്തിലേറെ പരിചയം സോലാപൂരിൽ ആയിരത്തിലേറെ വസ്ത്ര നിർമാണ യൂണിറ്റുകളാണ് നിലവിലുള്ളത്.

പ്രദർശനങ്ങളിലൂടെ കൂടുതൽ നിക്ഷേപം ആകർഷിക്കുക വഴി കൂടുതൽ മെച്ചപ്പെട്ട നിർമാണ യൂണിറ്റുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്നും സോലാപൂർ റെഡിമെയ്ഡ് കാപ്പാട് ഉത്്പാദക് സംഘ് വൈസ് പ്രസിഡന്റ് നിലേഷ് ഷാ പറഞ്ഞു.

രാജ്യത്തെ മുഴുവൻ യൂണിഫോമുകൾ ഉത്പാദിപ്പിക്കാനുള്ള സൗകര്യം സോലാപൂരിൽ ഉണ്ടെന്ന് സോലാപൂർ ഗാർമെൻറ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി അമിത്കുമാർ ജെയിൻ അഭിപ്രായപ്പെട്ടു.