ജഗന്നാഥ വർമ്മ അന്തരിച്ചു

Posted on: December 20, 2016

തിരുവനന്തപുരം : പ്രമുഖ ചലചിത്ര നടൻ ജഗന്നാഥ വർമ്മ (77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആറാം തമ്പുരാൻ, പത്രം തുടങ്ങി 575 സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. കേരള പോലീസിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ശാന്താ വർമ്മ. മക്കൾ : മനു വർമ്മ, പ്രിയ വർമ്മ. സിനിമസംവിധായകൻ വിജി തമ്പി മരുമകനാണ്.

ചേർത്തല വാരനാട് കാട്ടുങ്കൽ കോവിലകം കേരള വർമ്മ തമ്പുരാനും അംബാലിക വർമ്മയുമാണ് മാതാപിതാക്കൾ.