ടെൽക്ക് ദിനാഘോഷം ഡിസംബർ 17 ന്

Posted on: December 13, 2016

telk-big

കൊച്ചി : പൊതുമേഖല സ്ഥാപനമായ ടെൽക്കിന്റെ വാർഷിക ദിനാഘോഷവും, ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ടാസ്‌ക്കിന്റെ 48 ാമത് വാർഷികവും ഡിസംബർ 17 -ന് രാവിലെ 10 ന് സംസ്ഥാന വ്യവസായമന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റോജി എം. ജോൺ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എംപി മുഖ്യാതിഥിയായിരിക്കും.

അഡ്വ. വി.ഡി. സതീശൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്‌സൺ ഗ്രേസി ടീച്ചർ, മുനിസിപ്പൽ വൈസ് ചെയർമാൻ സജി വർഗീസ്, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ, ടെൽക്ക് ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ, മാനേജിംഗ് ഡയറക്ടർ പ്രസാദ് ബി, പ്രൊഡക്ഷൻ എ.ജി.എം. എൽ. കല തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് ടാസ്‌ക് പ്രസിഡന്റ് കെ.എ.ജയന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കുടുംബസംഗമം ടെൽക്ക് ചെയർമാൻ അഡ്വ. എൻ. സി. മോഹനൻ ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ഡയറക്ടർ പ്രസാദ് ബി, ടാസ്‌ക് സെക്രട്ടറി കെ.ബിജേഷ്, ട്രഷറർ എസ്. സുഭാഷ്, സിനിമാതാരം സുനിൽ സുഗത തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഫിഫ്ത് എലമെന്റ് ബാന്റിന്റെ ലൈവ് മ്യൂസിക്കും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ജെജിഎം. ഫിനാൻസ് ഗണപതി അയ്യർ, ഡിജിഎമ്മും കമ്പനി സെക്രട്ടറിയുമായ ഡോ. ജോഫി ജോർജ് എന്നിവരും പങ്കെടുത്തു.

TAGS: TELK |