മുംബൈയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് പേർ മരണമടഞ്ഞു

Posted on: December 11, 2016

mumbai-chopper-crash-11-de

മുംബൈ : ഗൊരെഗാവിന് അടുത്ത് ആരെയ് മിൽക് കോളനിയിൽ ഹെലികോപ്ടർ തകർന്നു വീണ് രണ്ട് പേർ മരണമടഞ്ഞു. രാവിലെ 11.30 ടെയുണ്ടായ അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വിനോദസഞ്ചാരികളും രണ്ട് വൈമാനികരുമാണ് കോപ്ടറിലുണ്ടായിരുന്നത്.

aman-aviation-robinson-r44

മുംബൈയിൽ ആകാശ യാത്ര നടത്തിയ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. അമാൻ ഏവിയേഷന്റെ റോബിൻസൺ ആർ 44 അസ്‌ട്രോ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 1992 ൽ നിർമ്മിച്ച ഹെലികോപ്ടർ പവൻ ഹാൻസിൽ നിന്നും 2001 ലാണ് അമാൻ ഏവിയേഷൻ വാങ്ങിയത്.