റഷ്യൻ ഇമെയിൽ വിലാസവുമായി ഡാറ്റാമെയിൽ

Posted on: December 10, 2016

datamail-logo-big

കൊച്ചി : ഇന്ത്യൻ ഭാഷാ ഇമെയിൽ സേവന ദാതാക്കളായ ഡാറ്റാമെയിൽ റഷ്യയിലെ വെബ്, സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കിടയിൽ വിപ്ലവകരമായ സേവനങ്ങൾക്കു തുടക്കം കുറിക്കുന്നു. ഇന്ത്യൻ കമ്പനിയായ ഡാറ്റാ എക്‌സ് ജെൻ ടെക്‌നോളജീസും റഷ്യൻ ഡൊമെയ്ൻ രജിസ്ട്രി കമ്പനിയുമായി ചേർന്നു രൂപവൽക്കരിച്ച പോസ്റ്റ് റൂസ് ആണ് റഷ്യൻ ഭാഷയിലുള്ള ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുന്നത്.

ഡാറ്റാ എക്‌സ്‌ജെൻ സ്ഥാപകനും സിഇഒയുമായ ഡോ. അജയ് ഡാറ്റ റഷ്യൻ ഡൊമെയ്ൻ രജിസ്ട്രിയുമായി ഉണ്ടാക്കിയ സഹകരണം വഴി 140 ദശലക്ഷത്തിലേറെ റഷ്യക്കാർക്ക് വെബിലും സ്മാർട്ട് ഫോണുകളിലും സൗജന്യമായി ഉപയോഗിക്കാനുള്ള അവസരം ലഭ്യമാക്കും. എട്ട് ഇന്ത്യൻ ഭാഷകളിൽ ഇമെയിൽ വിലാസം ലഭ്യമാക്കാനുള്ള സേവനങ്ങൾ ഡാറ്റാ മെയിൽ അവതരിപ്പിച്ചിരുന്നു.

TAGS: DataMail |