ഇന്ത്യാ ഐ ടി എം ഇ 2016 ഡിസംബർ മൂന്നു മുതൽ മുംബൈയിൽ

Posted on: November 29, 2016

india-itme-2016-big

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടെക്‌സ്റ്റൈൽ പ്രദർശനമായ ഇന്ത്യാ ഐ.ടി.എം.ഇ. 2016 ഡിസംബർ മൂന്നു മുതൽ എട്ടു വരെ മുംബൈയിൽ നടക്കും. 38 രാജ്യങ്ങളിൽ നിന്നായി 1050 ൽ ഏറെ പ്രദർശകർ മേളയിൽ പങ്കെടുക്കും. മേള കാണാൻ 1,50,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രദർശനത്തിനിടെ 24 പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കും.

ലോകമെമ്പാടും നിന്നുള്ള പ്രമുഖ മെഷീനറി നിർമ്മാതാക്കൾ, രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ബിസിനസുകാർ, ഗവേഷകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദർശനത്തിൽ എത്തും. കേന്ദ്ര ഹെവി ഇൻസ്ട്രി വകുപ്പിന്റേയും ടെക്‌സ്റ്റൈൽ വകുപ്പിന്റേയും പിന്തുണയോടെ നടത്തുന്ന ഈ പ്രദർശനത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക സർക്കാരുകളും ഔദ്യോഗികമായി പങ്കാളികളാകും.

TAGS: India ITME 2016 |