ഒല മണി ഉപയോഗിച്ച് 25 യൂട്ടിലിറ്റി കമ്പനികളിൽ പണമടയ്ക്കാം

Posted on: November 28, 2016

ola-money-big

കൊച്ചി : ഒലയുടെ ഡിജിറ്റൽ പേമെന്റ് സൊലൂഷനായ ഒല മണി ഉപയോഗിച്ച് വൈദ്യുതി ചാർജ്, പാചകവാതക ബിൽ തുടങ്ങിയവ അടയ്ക്കുവാൻ സൗകര്യമൊരുക്കി. ഒല മണി ആപ്പിലെ ബിൽ പേമെന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് യൂട്ടിലിറ്റി സേവനദാതാവിനെ തെരഞ്ഞെടുത്ത് ഇടപാടുകാർക്ക് ബിൽ അടയ്ക്കുവാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഒല മണി വാലറ്റ് ഉപയോഗിച്ചുള്ള റീചാർജിന്റെ പരിധി 10,000 രൂപയിൽ നിന്നു 20,000 രൂപയായി ഡിസംബർ 30 വരെ റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്.

ബസ്‌കോം (ബംഗലുരു), ബിഎസ്ഇഎസ് യമുന, രാജധാനി (ഡൽഹി), നോയിഡ് പവർ (ഡൽഹി), ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഡൽഹി), മഹാവിതരൺ (മഹാരാഷ്ട്ര), മഹാനഗർ ഗ്യാസ്, റിലയൻസ് എനർജി (മുംബൈ), രാജസ്ഥാൻ വിദ്യൂതി വിതരൺ നിഗം തുടങ്ങി രാജ്യത്തെ 25 യൂട്ടിലിറ്റി കമ്പനികളിൽ ബില്ലുകൾ അടയ്ക്കാൻ ഒല മണി ഉപയോഗിക്കാം. ഭക്ഷ്യവസ്തുക്കൾ, വിനോദം, ടിക്കറ്റിംഗ്, ട്രാവൽ, റീച്ചാർജ്, ഷോപ്പിംഗ് തുടങ്ങിയവയ്ക്കും ഒല മണി ഉപയോഗിക്കാം. കഫേ കോഫീഡേ, ഡൊമിനോസ്, പിസ ഹട്ട്, ബുക്ക് മൈ ഷോ, ഇ-ബേ, ക്ലിയർട്രിപ്, യാത്ര, ഐആർസിടിസി, ആർഎസ് ആർടിസി മുംബൈ മെട്രോ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഒല മണി ഉപയോഗിക്കാം.

രാജ്യത്തൊട്ടാകെ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഒല മണി എസ്‌വിപിയും ഹെഡുമായ പല്ലവ് സിംഗ് അറിയിച്ചു. അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ പല മേഖലയിലും കാഷ്‌ലെസ് പേമെന്റ് വ്യപിക്കുകയാണ്. ഇപ്പോൾ യൂട്ടിലിറ്റി മേഖലയിലും ഇത് ലഭ്യമാക്കിയിരിക്കുകയാണെന്നും പല്ലവ് സിംഗ് കൂട്ടിച്ചേർത്തു.

എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമായി ഒല മണി ഉപയോഗിച്ച് പേമെന്റ് നടത്താൻ സാധിക്കും. രാജ്യത്തെ മുൻനിരയിലുള്ള വാലറ്റുകളിലൊന്നാണ് ഒല മണിയെന്നും സിംഗ് പറഞ്ഞു. മാസ്റ്റർ കാർഡ്, വിസ, അമേരിക്കൻ എക്‌സ്പ്രസ്, റുപേ തുടങ്ങി ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് ഒല മണി റീചാർജ് ചെയ്യാം.

TAGS: Ola Money |