സൈറ്റ്‌കെയർ ഹോസ്പിറ്റൽസ് ഉദ്ഘാടനം ചെയ്തു

Posted on: November 27, 2016

cytecare-hospital-inaug-big

ബംഗലുരു : അവയവ ക്യാൻസർ ചികിത്സയിൽ സമൂലമായ പരിവർത്തനം വരുത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച സൈറ്റ്‌കെയർ ഹോസ്പിറ്റൽസ് ബംഗലുരുവിൽ ഉദ്ഘാടനം ചെയ്തു. കർണാടക ഗവർണർ വാജുഭായി വാല ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു.

രോഗിയ്ക്ക് കൃത്യമായ ചികിത്സ ഉറപ്പാകത്തക്കവിധം സൈറ്റ്‌കെയർ ആശുപത്രി അവയവ കാൻസറിൽ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഒരു സംഘം ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ഇന്ത്യയിൽ അവതരിപ്പിക്കുകയാണെന്ന് സൈറ്റ്‌കെയർ സഹസ്ഥാപകനും ചെയർമാനുമായ ഡോ. ഫെർസാൻ എൻജിനിയർ പറഞ്ഞു. കാൻസർ ചികിത്സ ഓരോ ദിവസവും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ചികിത്സാ സമ്പ്രദായങ്ങളും രീതികളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

മൾട്ടി-ഡിസിപ്ലിനറി മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ ഏറ്റവും മികച്ച ആശുപത്രി നിലവാരം, ഭരണസംവിധാനം, ക്ലിനിക്കൽ അനുഭവം എന്നിവ സൈറ്റ്‌കെയർ നൽകുമെന്ന് സഹസ്ഥാപകനും സൈറ്റ്‌കെയർ സിഇഒയുമായ സുരേഷ് രാമു പറഞ്ഞു. വേണ്ടത്ര വിവരങ്ങൾ നൽകിയും കൗൺസലിംഗിലൂടെയും രോഗികളെ സൈറ്റ്‌കെയർ ആശുപത്രി ശാക്തീകരിക്കുകയും നേഴ്‌സിംഗ്, സാന്ത്വന ചികിത്സ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഹോളിസ്റ്റിക് പരിരക്ഷയിലൂടെയും ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്തും രോഗികൾക്ക് സൗഖ്യം ഉറപ്പാക്കും. ഇന്ത്യയിലെ നാലോ അഞ്ചോ പ്രമുഖ ആശുപത്രികൾ ഉപകേന്ദ്രങ്ങളുമായുള്ള ഹബ് ആൻഡ് സ്‌പോക്ക് മോഡലിലൂടെ ശൃംഖല വ്യാപിപ്പിക്കുമെന്നും അദേഹം വ്യക്തമാക്കി.