ഗ്ലോബൽ ഗവേണൻസ് നവീകരിക്കാനുള്ള ആശയങ്ങൾക്ക് 5 മില്ല്യൺ ഡോളർ സമ്മാനം

Posted on: November 26, 2016

gcf-logo-big

മുംബൈ : കാലാവസ്ഥാവ്യതിയാനം, സർവ നാശകാരിയായ ആയുധങ്ങൾ, രൂക്ഷമായ ദാരിദ്ര്യം തുടങ്ങി മനുഷ്യരാശി നേരിടുന്ന അപകടകരമായ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമായ ആശയങ്ങൾ കണ്ടെത്താൻ അഞ്ച് മില്ല്യൺ യുഎസ് ഡോളർ സമ്മാനത്തുകയുമായി മത്സരം.

സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ഗ്ലോബൽ ചലഞ്ചസ് ഫൗണ്ടേഷനാണ് ദ ഗ്ലോബൽ ചലഞ്ചസ് പ്രൈസ് 2017 : എ ന്യൂഷേപ്പ് എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്. 21 നൂറ്റാണ്ടിലെ ഭീഷണികൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള ആഗോള ഭരണ നിർവഹണ സംവിധാനം പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2017 മെയ് വരെ മത്സരത്തിൽ പങ്കെടുക്കാം. 2017 നവംബറിലായിരിക്കും അന്തിമ ഫലപ്രഖ്യാപനം. കൂടുതൽ വിവരങ്ങൾ : http://www.globalchallenges.org എന്ന വെബ്‌സൈറ്റിൽ നിന്ന് അറിയാം.