സിറ്റി ഫൗണ്ടേഷൻ ഐഐജിപിൽ 13 കോടി നിക്ഷേപിക്കുന്നു

Posted on: November 24, 2016

citi-foundation-big

കൊച്ചി : സിറ്റി ബാങ്കിന്റെ ഭാഗമായ സിറ്റി ഫൗണ്ടേഷൻ ഇന്ത്യയിലെ 16-25 നും ഇടയിൽ പ്രായമുള്ള 13,000 പേർക്ക് തൊഴിൽ-സംരംഭകത്വത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി ആറു പരിപാടികൾക്കായി 13 കോടി രൂപ നിക്ഷേപിക്കുന്നു. 2016 ഇന്ത്യ ഇന്നൊവേഷൻ ഗ്രാന്റ് പ്രോഗ്രാം (ഐഐജിപി) വഴിയാണ് ഈ തുക ലഭ്യമാക്കുക. പ്രതികൂല പരിസ്ഥിതിയിലുള്ള യുവാക്കളിൽ സംരംഭകത്വ ചിന്ത വളർത്തുക, നേതൃത്വം, സാമ്പത്തിക, തൊഴിൽ വൈദഗ്ധ്യം തുടങ്ങിയവ വളർത്തി സമ്പത്ത് വ്യവസ്ഥയുടെ ഭഗമാക്കുകയാണ് സിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.

കഴിഞ്ഞ രണ്ടു തവണയായി ഐഐജിപി പതിനഞ്ച് നൂതന സാമ്പത്തിക വിദ്യാഭ്യാസ പരിപാടികൾക്കായി 24.4 കോടി രൂപ നിക്ഷേപിച്ചു. രാജ്യത്തെ 8,80,000 പേർക്ക് ഇതുവഴി നേട്ടമുണ്ടായി. കഴിഞ്ഞ മൂന്ന് വർഷവും മികവുറ്റ സംഘടനകളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും എല്ലാ തലങ്ങളിലും ശാക്തീകരണം നൽകുന്നതിൽ വിജയിച്ചുവെന്നും സിറ്റി ഇന്ത്യ പബ്ലിക് അഫയേഴ്‌സ് ഓഫീസർ ദേബശിശ് ഘോഷ് പറഞ്ഞു.