സിപ്പ് അക്കാദമി ഇന്ത്യ ആഗോള ഓപറേഷനുകളുടെ ചുമതല ഏറ്റെടുക്കുന്നു

Posted on: November 23, 2016

sip-academy-india-mou-signi

ചെന്നൈ : ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിപ്പ് അക്കാദമി ഇന്ത്യ, സിപ്പ് മലേഷ്യയിൽ നിന്നും ആഗോള ഓപറേഷനുകളുടെ ചുമതല ഏറ്റെടുക്കാനൊരുങ്ങുന്നു. സിപ്പ് അബാക്കസ് ആൻഡ് അഡ്വാൻസ്ഡ് മെന്റൽ ലേണിംഗ് ട്രേഡ്മാർക്ക് ഉടമകളാണ് സിപ്പ് അക്കാദമി മലേഷ്യ. ഏറ്റെടുക്കലിലൂടെ സിപ്പ് അക്കാദമി ഇന്ത്യ ആയിരിക്കും ഇനി ട്രേഡ്മാർക്ക് ഉടമകൾ.

അതോടെ മലേഷ്യൻ കമ്പനിയുടെ കീഴിലായിരുന്ന 11 രാജ്യങ്ങളെ ഇനി സിപ്പ് അക്കാദമി ഇന്ത്യ പിന്തുണക്കും. ഇതുസംബന്ധിച്ച ധാരണാ പത്രം ചെന്നൈയിൽ സിപ്പ് അക്കാദമി മലേഷ്യ സ്ഥാപകനും ആഗോള ഡയറക്ടറുമായ കെൽവിൻ താമും സിപ്പ് അക്കാദമി ഇന്ത്യ മാനേജിംഗ് ഡയറക്ടറായ ദിനേഷ് വിക്ടറും ഒപ്പുവച്ചു.

സിപ്പ് അക്കാദമി ഇന്ത്യയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ 275 നഗരങ്ങളിലായി ഒരു ലക്ഷം കുട്ടികളും, 750 ഫ്രാഞ്ചൈസികളും, 2500 കോഴ്‌സ് ഇൻസ്ട്രക്ടർമാരും, 200 സ്‌കൂളുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സിപ്പ് അക്കാദമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ദിനേഷ് വിക്ടർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 13 വർഷങ്ങളിലായി ഏകദേശം അഞ്ച് ലക്ഷം കുട്ടികളുടെ ജീവിതത്തിൽ വിവിധ കോഴ്‌സുകളിലൂടെ സ്വാധീനം ചെലത്തുവാൻ സിപ്പ് അക്കാദമിക്ക് കഴിഞ്ഞു. ഇനി ആഗോള തലത്തിൽ വിജയകരമായി ആവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിക്ടർ പറഞ്ഞു.