ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

Posted on: November 22, 2016

balamuralikrishna-big

ചെന്നൈ : കർണാടക സംഗീതത്തിലെ ഇതിഹാസം ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ലോകമെമ്പാടുമായി 20.000 ത്തോളം കച്ചേരികൾ നടത്തിയിട്ടുണ്ട്. 250 ൽപ്പരം കാസറ്റുകൾ പുറത്തിറക്കി. സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ ഷെവലിയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷൺ, പദ്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.