എംജികെ മേനോൻ അന്തരിച്ചു

Posted on: November 22, 2016

m-g-k-menon-big

ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രി പ്രഫ. എംജികെ മേനോൻ (88) അന്തരിച്ചു. വി.പി. സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ഐഎസ്ആർഒ മേധാവി, ആസൂത്രണ കമ്മീഷൻ അംഗം, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, ടിഐഎഫ്ആർ ഡയറക് ടർ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാമ്പിള്ളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്നാണ് മുഴുവൻ പേര്.

രാജ്യം എംജികെ മേനോന് പദ്മശ്രീ (1961 ), പദ്മഭൂഷൺ (1968), പദ്മവിഭൂഷൺ (1985) ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

TAGS: MGK Menon |