തകർന്നടിയാതെ കേരള ഓഹരികൾ

Posted on: November 9, 2016

kerala-stock-price-09-nov-1

കൊച്ചി : വിപണിയിലെ വൻതകർച്ചയ്ക്കിടയിലും കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ പിടിച്ചുനിന്നു. വിലയിടിഞ്ഞെങ്കിലും നില മെച്ചപ്പെടുത്തിയാണ് മിക്ക ഓഹരികളും ക്ലോസ് ചെയ്തു.

ഫെഡറൽ ബാങ്ക് 71.55 വരെ കുറഞ്ഞെങ്കിലും 76.20 രൂപയിലാണ് വ്യാപാരമവസാനിപ്പിച്ചത്. വി-ഗാർഡ്, കിറ്റെക്‌സ്, ജിയോജിത്, മണപ്പുറം തുടങ്ങിയ ഓഹരികളും തിരിച്ചുവരവ് നടത്തി.