സാംസംഗ് യുഎസിൽ 28 ലക്ഷം വാഷിംഗ് മെഷീനുകൾ തിരിച്ചുവിളിച്ചു

Posted on: November 5, 2016

samsung-toploading-washing

ന്യൂഡൽഹി : സാംസംഗ് യുഎസിൽ 28 ലക്ഷത്തോളം ടോപ് ലോഡഡ് വാഷിംഗ് മെഷിനുകൾ തിരിച്ചു വിളിച്ചു. ഉപയോഗത്തിനിടെ വാഷിംഗ് മെഷിനുകളുടെ മേൽമൂടി ഷാസിയിൽ നിന്നും വേർപെട്ട് ഉപഭോക്താക്കൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലുകളെ തുടർന്നാണിത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൺസ്യൂമർ സേഫ്ടി കമ്മീഷന്റേതാണ് കണ്ടെത്തൽ. ടോപ് ലോഡഡ് വാഷിംഗ് മെഷീനുകളുടെ 34 മോഡലുകളാണ് സാംസംഗ് അമേരിക്കയിൽ വിൽക്കുന്നത്. സാംസംഗ് നോട്ട് 7 സ്മാർട്ട്‌ഫോണുകളുടെ വില്പന നിർത്തിവെയ്‌ക്കേണ്ടി വന്നതിന് പിന്നാലെ വാഷിംഗ് മെഷീനുകളുടെ തകരാറ് സാംസംഗിന് മറ്റൊരു തിരിച്ചടിയായി.