തോംസൺ റോയിട്ടേഴ്‌സ് 2000 പേരെ കുറയ്ക്കാനൊരുങ്ങുന്നു

Posted on: November 2, 2016

thomson-reuters-logo-big

ദുബായ് : തോംസൺ റോയിട്ടേഴ്‌സ് കോർപറേഷൻ ആഗോളതലത്തിൽ 2000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. 39 രാജ്യങ്ങളിലെ 150 ലൊക്കേഷനുകളിലായി 48,000 ജീവനക്കാരാണ് റോയിട്ടേഴ്‌സിനുള്ളത്.

ഫിനാൻഷ്യൽ ആൻഡ് റിസ്‌ക് ബിസിനസ്, എന്റർപ്രൈസ്, ടെക്‌നോളജി ആൻഡ് ഓപറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പുനസംഘടിപ്പിക്കുന്നത്. നടപ്പുവർഷം മൂന്നാംക്വാർട്ടറിൽ വരുമാനത്തിൽ 1 ശതമാനം വളർച്ചനേടിയെങ്കിലും കടുത്ത മത്സരമാണ് വിപണിയിൽ നേരിടേണ്ടി വരുന്നത്.