നെറ്റ് ബാങ്കിംഗ് തട്ടിപ്പ് വ്യാപകമാകുന്നു

Posted on: August 29, 2013

ഇന്റർനെറ്റ് മുഖേന ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവരെ കബളിപ്പിക്കാൻ വ്യാജ ഇ-മെയിൽ സന്ദേശങ്ങളും എസ്എംഎസുകളും ഫോൺകോളുകളും പ്രവഹിക്കുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെയും റിസർവ് ബാങ്കിന്റെയും പേരിലാണ് സന്ദേശങ്ങൾ ഇടപാടുകാരിലേക്ക് എത്തുന്നത്. നെറ്റ് ബാങ്കിംഗിന്റെയും എടിഎം കാർഡുകളുടെയും വിശദാംശങ്ങളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്താൻ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടുടമകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു.
ഓൺലൈൻ ലോട്ടറിയുടെയും മൊബൈൽ നമ്പരുകൾക്കു സമ്മാനം ലഭിച്ചതായി അവകാശപ്പെട്ടും നടന്നുവരുന്ന തട്ടിപ്പുകളുടെ തുടർച്ചയാണിത്. ടൊയോട്ട, കൊക്കകോള തുടങ്ങിയ പ്രമുഖ കമ്പനികളുടെ പേരു ഉപയോഗപ്പെടുത്തിയ ഇ-മെയിലുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചവരുന്നത്.