റിനോൾട്ട് കാർ വില വർധിപ്പിക്കുന്നു

Posted on: October 9, 2016

renault-jamnagar-big

ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യ കാർവില വർധിപ്പിക്കാനൊരുങ്ങുന്നു. അസംസ്‌കൃതവസ്തുക്കളുടെ വിലവർധിച്ച സാഹചര്യത്തിൽ കാറുകളുടെ വില 2 ശതമാനത്തോളം വർധിപ്പിക്കാനാണ് റിനോൾട്ട് നീക്കം.

ക്വിഡ്, പൾസ്, സ്‌കാല, ലോഡ്ജി, ഡസ്റ്റർ എന്നീ അഞ്ച് കാറുകളാണ് റിനോൾട്ട് ഇന്ത്യയിൽ വിൽക്കുന്നത്. അടുത്തയിടെ മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികൾ വാഹനവില വർധിപ്പിച്ചിരുന്നു.