ഗോദ്‌റെജ് അപ്ലയൻസസ് 200 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ തുറക്കും

Posted on: October 8, 2016

godrej-logo-big

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് അടുത്ത സാമ്പത്തിക വർഷം അവസാനത്തോടെ 200 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകൾ ആരംഭിക്കും. കമ്പനിയുടെ 50 മത് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോർ നാസിക്കിൽ തുറന്നു.

റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ, മൈക്രോവേവുകൾ തുടങ്ങി വിപുലമായ ഉത്പന്നശ്രേണിയും ബ്രാൻഡ് സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുമായി പരമാവധി അടുത്തിരിക്കുക എന്നതാണ് തങ്ങളുടെ എപ്പോഴത്തേയും താത്പര്യമെന്ന് ഗോദ്‌റേജ് അപ്ലയൻസസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമൽ നന്ദി പറഞ്ഞു.