പെർഫെക്ട് റിലേഷൻസിനെ ഡെന്റ്‌സു ഏജിസ് ഏറ്റെടുത്തു

Posted on: September 20, 2016

perfect-relations-logo-big

മുംബൈ : പബ്ലിക് റിലേഷൻ സ്ഥാപനമായ ഡൽഹിയിലെ പെർഫെക്ട് റിലേഷൻസിനെ ഡെന്റ്‌സു ഏജിസ് നെറ്റ്‌വർക്ക് ഇന്ത്യ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

ലണ്ടൻ ആസ്ഥാനമായുള്ള രാജ്യാന്തര മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്യൂണിക്കേഷൻസ് സ്ഥാപനമാണ് ഡെന്റ്‌സു ഏജിസ്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ പെർഫെക്ട് റിലേഷൻസ് മാനേജിംഗ് ഡയറക്ടർ ദിലീപ് ചെറിയാനും സിഇഒ ബോബി കേവൽരമണിയും ഡെന്റ്‌സു ലീഡർഷിപ്പ് ടീമിന്റെ ഭാഗമാകും.