റിവിഗോ ലോജിസ്റ്റിക്‌സ് 100 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും

Posted on: September 18, 2016

rivigo-trucks-big

കൊച്ചി : ലോജിസ്റ്റിക് സൊല്യൂഷൻ സ്ഥാപനമായ റിവിഗോയുടെ സേവനം രാജ്യത്തെ 100 നഗരങ്ങളിൽ കൂടി വ്യാപിപ്പിക്കും. ഇതോടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും റിവിഗോയുടെ ലോജിസ്റ്റിക് സേവനം ലഭ്യമാകും. വികസനത്തിന്റെ ഭാഗമായി കമ്പനി അശോക് ലേലാൻഡിൽനിന്നും 1200 ട്രക്കുകൾ വാങ്ങും. ഈ വർഷാവസാനത്തോടെ കമ്പനിയുടെ ഫ്‌ളീറ്റിൽ ട്രക്കുകളുടെ എണ്ണം 2700 ആയി ഉയരും.

കമ്പനി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും അതുല്യമായ ഡ്രൈവേർ റിലേ സംവിധാനവും വഴി കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായി ഡെലിവറി ചെയ്യാൻ കമ്പനിക്കു സാധിക്കും. മറ്റ് കമ്പനികളേക്കാൾ 50-70 ശമതാനം കുറഞ്ഞ സമയത്തിനുള്ളിലാണ് റിവിഗോ ചരക്കു ഡെലിവറി ചെയ്യുന്നത്.

ബംഗലുരു – ഗുവാഹട്ടി ഡെലിവറി സമയം നാലു ദിവസത്തിനുള്ളിലും ഡൽഹി- ഗുവാഹട്ടി സമയം മൂന്നും ഡൽഹി- ബംഗലുരു മൂന്നു ദിവസത്തിനുള്ളിലും റിവിഗോ സൂം പൂർത്തിയാക്കുമെന്ന് റിവിഗോയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ദീപക് ഗാർഗ് പറഞ്ഞു.

TAGS: Rivigo |