റെയ്മണ്ട്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000 ജീവനക്കാരെ കുറയ്ക്കും

Posted on: September 16, 2016

raymond-shop-big

മുംബൈ : ടെക്‌സ്‌റ്റൈൽ കമ്പനിയായ റെയ്മണ്ട്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. റോബോട്ടുകൾ ഉൾപ്പടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇപ്പോൾ 16 പ്ലാന്റുകളിലായി 30,000 ലേറെ ജീവനക്കാരാണ് റെയ്മണ്ട്‌സിനുള്ളത്. ഏകദേശം 2,000 ത്തോളം ജീവനക്കാരാണ് ഓരോ പ്ലാന്റിലുമുള്ളത്. 100 ജീവനക്കാർക്ക് പകരം ഒരു റോബോട്ട് മതിയെന്ന് റെയ്മണ്ട്‌സ് സിഇഒ സഞ്ജയ് ബെഹൽ പറഞ്ഞു.

TAGS: Raymonds |