പ്ലാസ്റ്റിക്ക് വ്യവസായത്തിന് 12 ശതമാനം വളർച്ചാ പ്രതീക്ഷ

Posted on: September 10, 2016

plastindia-launch-mumbai-bi

 

കൊച്ചി : ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായം നടപ്പ് വർഷം 12 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്ലാസ്റ്റ് ഇന്ത്യാ ഫൗണ്ടേഷൻ പ്രസിഡന്റ് കെ .കെ. സെക്‌സാരിയ പറഞ്ഞു. മുംബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ പ്ലാസ്റ്റ് ഇന്ത്യ 2018 ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

മേക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുകയും ഇന്ത്യ ഈ രംഗത്തെ വലിയ കയറ്റുമതിക്കാരായി മാറുമെന്നും അദേഹം ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് രംഗത്തെ പഠനങ്ങൾക്കായി ഗുജറാത്തിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവകലാശാലയ്ക്ക് ഗുജറാത്ത് സർക്കാർ സ്വകാര്യ സർവകലാശാലാ പദവി അനുവദിച്ചിട്ടുണ്ട്.

ചുമതലാ ബോധത്തോടെ പ്ലാസ്റ്റിക് ഉപയോഗിക്കാനായുള്ള ബോധവത്കരണത്തിനും ഫൗണ്ടേഷൻ നടപടികൾ സ്വീകരിക്കും. പരിസ്ഥിതി സംരക്ഷണത്തിനുതകും വിധമുള്ള ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുമെന്ന് പ്ലാസ്റ്റ് ഇന്ത്യാ എൻ.ഇ.സി. ചെയർമാൻ രാജീവ് ചീതാലിയ ചൂണ്ടിക്കാട്ടി. 2020 ഓടെ ഇന്ത്യയിലെ പ്ലാസ്റ്റിക് ഉപഭോഗം ഇപ്പോഴത്തെ 12 ദശലക്ഷം ടണ്ണിൽ നിന്ന് 20 ദശലക്ഷം ടണ്ണായി ഉയരുമെന്നും അദേഹം പറഞ്ഞു.

TAGS: Plastindia 2018 |