ബ്രാവോയും ഗെയ്‌ലും സ്‌കോർ ബ്രാൻഡ് അംബാസഡർമാർ

Posted on: September 9, 2016

skore-bravo-gayle-big

കൊച്ചി : വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റ് വിസ്മങ്ങളായ ഡെയ്ൻ ബ്രാവോയും ക്രിസ് ഗെയ്‌ലും ടിടികെ പ്രൊട്ടക്റ്റീവ് ഡിവൈസസിന്റെ സ്‌കോർ ഗർഭനിരോധന ഉറകളുടെ ബ്രാൻഡ് അംബാസഡർമാരായി നിയമിതരായി. രാജ്യത്തെ കോണ്ടം വിപണിയിൽ മൂന്നാം സ്ഥാനമുള്ള ടിടികെ പ്രൊട്ടക്റ്റീവ് ഡിവൈസസ് ടിടികെ ഗ്രൂപ്പിന്റെ ഭാഗമാണ്.

യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്രാവോയേയും ഗെയ്‌ലിനേയും ബ്രാൻഡ് അംബാസഡർമാരാക്കിയതെന്ന് സ്‌കോർ കോണ്ടംസ് മാർക്കറ്റിംഗ് മേധാവി വിശാൽ വ്യാസ് പറഞ്ഞു. ബ്രാവോയുടെ പ്രശസ്തമായ ചാമ്പ്യൻ ഗാനം പുനരാവിഷ്‌കരിച്ച് സ്‌കോറിന്റെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താനും ധാരണയായിട്ടുണ്ട്. ബ്രവോയുടെ ചാമ്പ്യൻ വീഡിയോ കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയ ശേഷം 2.6 കോടി ആളുകൾ കാണുകയുണ്ടായി.