ഹോം ക്രെഡിറ്റ് കൊച്ചിയിൽ സാന്നിധ്യം ഉറപ്പിക്കുന്നു

Posted on: September 5, 2016

Home-Credit-Logo-Big

കൊച്ചി : നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഹോം ക്രെഡിറ്റ് ഇന്ത്യ ഫിനാൻസ് കൊച്ചിയിൽ സാന്നിധ്യം ഉറപ്പിക്കുന്നു. ഈ വർഷം അവസാനത്തോടെ കൊച്ചിയിലെ വിപണനകേന്ദ്രങ്ങളുടെ എണ്ണം നാലിരട്ടിയായി വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി 500-ലധികം സെയിൽസ് ജീവനക്കാരെയാണ് കമ്പനി തെരഞ്ഞെടുക്കുന്നത്. 1200 ൽ ഏറെ ജീവനക്കാരുള്ള ഹോം ക്രെഡിറ്റിന് ഇന്ത്യയ്ക്കു പുറമെ യൂറോപ്പ്, ഏഷ്യ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.

സാമ്പത്തിക സേവനങ്ങളിൽ തൊഴിൽ തേടുന്ന യുവാക്കൾക്ക് അവസരം നൽകാനാണ് കൊച്ചിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനിയുടെ സിഎംഒ തോമസ് ഹൃദ്‌ലിക് പറഞ്ഞു. ബിഎഫ്എസ്‌ഐ മേഖല, ഫംഗ്ഷണൽ സ്‌കിൽസ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, ബംഗലുരു, ഡൽഹി, മൈസുരു തുടങ്ങിയ നഗരങ്ങളിൽ ഹോം ക്രെഡിറ്റ് പവർത്തനമാരംഭിച്ചിട്ടുണ്ട്.

TAGS: Home Credit |