പുതിയ വസ്ത്രശേഖരവുമായി ആരോ

Posted on: August 29, 2014

 

 

Arrow-Onam-Launch-bigഓണം ആഘോഷിക്കാൻ ഏറ്റവും പുതിയ വസ്ത്ര കളക്ഷനുകൾ അമേരിക്കൻ ബ്രാൻഡായ ആരോ കേരള വിപണിയിൽ അവതരിപ്പിച്ചു. ദ റോറിംഗ് ട്വന്റീസ്, ഡാൻഡി ഫിഫ്റ്റീസ് എന്നിങ്ങനെ രണ്ട്  പോയകാല ഫാഷനുകളാണ് പുതുമയോടെ ഓണത്തിനായി അവതരിപ്പിക്കുന്നത്. നിറം, പ്രാദേശിക സ്വാധീനം, സംയോജിത വരകൾ, ചിത്രങ്ങൾ തുടങ്ങിയവയെല്ലാം പുതിയ കളക്ഷനിലുണ്ട്. പകിട്ടേറിയ നിറങ്ങളും ചിത്രപ്പണികളുമാണ് വസ്ത്രങ്ങളിൽ രൂപകല്പന ചെയ്തിട്ടുള്ളത്.

കേരളം ആരോ വസ്ത്രങ്ങളുടെ മികച്ച വിപണിയാണെന്ന് തിരുവനന്തപുരത്ത്
നടന്ന പുതിയ വസ്ത്ര അവതരണ വേളയിൽ കമ്പനി അധികൃതർ പറഞ്ഞു. മുണ്ടിന് ഇണങ്ങുന്ന വസ്ത്രങ്ങളും അവതരിപ്പിക്കുന്നുണ്ട്. ആരോ സ്‌പോർട്‌സ് വസ്ത്രങ്ങൾ കാലത്തിന്റെ പുതുമ നൽകുന്നവയാണ്. നീല, കറുപ്പ്, ഗോൾഡ്, തുടങ്ങിയ നിറങ്ങളിൽ കളക്ഷൻ ലഭ്യമാണ്.

ഇൻഡിഗോ ഡ്രസ് പോളോ, ബ്രിട്ട് ചിനോ എന്നിവയാണ് മികച്ച സ്‌പോർട്‌സ് വസ്ത്രങ്ങൾ. വനിതകൾക്കായും ആരോ പുതിയ വസ്ത്രങ്ങൾ അവതരിപ്പിച്ചു. ജോലി സമയത്ത് ഉപയോഗിക്കാവുന്ന ബ്ലൗസുകളും ഓട്ടോ ഫ്‌ളക്‌സ് ട്രൗസറുമാണ് വേഷം. 799 രൂപ മുതൽ വിലയ്ക്ക് വസ്ത്രങ്ങളൾ ലഭിക്കും.

TAGS: Arrow |