പ്രമോദ് പി. തേവന്നൂർ എ സി ബി എസ് പി ബോർഡിൽ

Posted on: August 23, 2016

Pramod-Thevannoor-ACBSP-awa

കൊച്ചി : അമേരിക്കയിലെ അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ബിസിനസ് സ്‌കൂൾസ് ആൻഡ് പ്രോഗ്രാംസ് (എ സി ബി എസ് പി) ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായി എസ്‌സിഎംഎസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി. തേവന്നൂരിനെ നാമനിർദേശം ചെയ്തു. മൂന്നു വർഷമാണ് കാലാവധി. ബിസിനസ് സ്‌കൂളുകളുടെ രാജ്യാന്തര ഗുണനിലവാര നിർണയ സമിതയാണ് എ സി ബി എസ് പി.

എ സി ബി എസ് പി സൗത്ത് ഏഷ്യ കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ പ്രമോദ് പി. തേവന്നൂർ നടത്തി വരുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണ് പുതിയ നിയമനം.