ജിവി മൊബൈൽ പ്ലാന്റിനായി 200 കോടി നിക്ഷേപിക്കും

Posted on: August 22, 2016

Jivi-Mobile-Big

ന്യൂഡൽഹി : ജിവി മൊബൈൽ സ്മാർട്ട്‌ഫോൺ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 200 കോടി രൂപ മുതൽമുടക്കും. പ്രതിമാസം 5 ലക്ഷം മൊബൈൽ ഫോൺ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റ് ലോണവാലയിലാണ് സ്ഥാപിക്കുന്നത്. മൊബൈൽ ഫോണിന് പുറമെ ബാറ്ററിയും ചാർജ്ജറും ഇവിടെ നിർമ്മിക്കും.

ഇപ്പോൾ ഡൽഹിയിലെ പ്ലാന്റിന് പ്രതിമാസം മൂന്ന് ലക്ഷം ഫോണുകൾ നിർമ്മിക്കാൻ ശേഷിയുണ്ട്. ജിവി മൊബൈലിന്റെ വില്പയ്ക്കായിയ 550 വിതരണക്കാരും 25,000 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുമാണുള്ളത്. ഇത് ഇരട്ടിയാക്കും. 2017-18 ൽ പ്രതിമാസം 10 ലക്ഷം മൊബൈൽ ഫോണുകൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ജിവി മൊബൈൽ സിഇഒ പങ്കജ് ആനന്ദ് പറഞ്ഞു.

TAGS: Jivi Mobile |