ലെൻസ്‌കാർട്ട് 200 ഷോറൂമുകൾ തുറക്കുന്നു

Posted on: August 22, 2016

Lenskart-Store-Big

ന്യൂഡൽഹി : ഐ വെയർ റീട്ടെയ്‌ലറായ ലെൻസ്‌കാർട്ട് ഈ വർഷം 200 ഷോറൂമുകൾ കൂടി ആരംഭിക്കും. നിലവിൽ 200 ഷോറൂമുകൾ ലെൻസ്‌കാർട്ടിനുണ്ട്. 50,000 മേൽ ജനസംഖ്യയുള്ള ടൗണുകളിലാണ് പുതിയ ഷോറൂമുകൾ തുറക്കുന്നത്.

ഇപ്പോൾ 300 കോടിയാണ് ലെൻസ്‌കാർട്ടിന്റെ വിറ്റുവരവ്. വിറ്റുവരവിന്റെ 50 ശതമാനവും ഓഫ്‌ലൈൻ ചാനലിൽ നിന്നാണ്. അടുത്ത നാല് വർഷത്തിനുള്ളിൽ 2,500 കോടി രൂപയുടെ വിറ്റുവരവാണ് ലെൻസ്‌കാർട്ട് ലക്ഷ്യമിടുന്നത്.

TAGS: Lenskart |