വനിത സംരംഭക നെറ്റ്‌വർക്കിന് തുടക്കമായി

Posted on: August 20, 2016

Women-entrepreneur-network-

കൊച്ചി : കേരളത്തിലെ വനിത സംരംഭകരുടെ നനേതൃത്വത്തിൽ വനിത സംരംഭക നെറ്റ്‌വർക്കിന് (ഡബ്ല്യുഇഎൻ-വെൻ) തുടക്കം കുറിച്ചു. സഹകരണം, പരിശീലനം, നിരീക്ഷണം തുടങ്ങിയവയിലൂടെ വനിത സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ട് വെൻ ആരംഭിക്കുന്നത്. വനിതകളുടെ വലിയൊരു കൂട്ടായ്മയുടെ ഭാഗമായി കൊണ്ട് വെൻ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു.

ഒഇഎൻ കണക്‌റ്റേഴ്‌സ് ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ഡെന്റ് കെയർ ഡെന്റൽ ലാബ് എംഡി ജോൺ കുര്യാക്കോസ്, വിന്നർ ഇൻ യു സിഇഒ ഷമീം റഫീഖ്, വിസ്റ്റാർ എംഡി ഷീല കൊച്ചൗസേഫ്, സൺറൈസ് ഹോസ്പിറ്റൽ എംഡി പർവീൺ ഹഫീസ്, കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാട്‌സ്ആപ് ഗ്രൂപ്പായി തുടക്കമിട്ട വെൻ മൂന്ന് മാസത്തിനുള്ളിൽ വനിത സംരംഭകർക്ക് ശക്തമായൊരു അടിത്തറയായി മാറുകയായിരുന്നു. 200ലേറെ അംഗങ്ങൾ വെനിലുണ്ട്. ഇതിൽ സ്റ്റാർട്ട് അപ്പുകൾ ഉൾപ്പെടെയുണ്ട്. സംരംഭകരിൽ നിന്നും ലഭിച്ച പ്രതികരണകരണങ്ങൾ ആവേശം നൽകുന്നതായിരുന്നുവെന്നും ഇതൊരു വനികളുടെ എക്കോ-സിസ്റ്റമായി വളർത്തിയെടുക്കുകയെന്ന ഉത്തരവാദിത്വമാണ് ഞങ്ങൾ നിറവേറ്റിയതെന്ന് വെൻ അംഗമായ ഷീല കൊച്ചൗസേഫ് പറഞ്ഞു.

വനിത സംരംഭകർക്ക് പ്രോൽസാഹനവും പിന്തുണയും നൽകി നേതൃപാടവം വികസിപ്പിക്കുന്നതിൽ തടസമില്ലാതെ മുന്നേറുന്നതിനുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നതെന്ന് പുഷ്പി മുരിക്കൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് (9037392924)