എ.ഗീരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പുതിയ ഷോറൂം തുറന്നു

Posted on: August 19, 2016
എ.ഗീരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പാലാരിവട്ടം ഷോറൂമിന്റെ ഉദ്ഘാടനം മാനേജിംഗ് പാർട്ണർ എസ്.സച്ചിതാനന്ദ പൈ, പാർട്ണർ ഷീല എസ് പൈ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പാർട്ണർമാരായ രമേശ് എസ് പൈ, എസ്. വിഷ്ണുനാരായണ പൈ തുടങ്ങിയവർ സമീപം.

കൊച്ചി : എ.ഗീരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പാലാരിവട്ടത്ത് ആരംഭിച്ച പുതിയ ഷോറൂം മാനേജിംഗ് പാർട്ണർ എസ്. സച്ചിതാനന്ദ പൈ, പാർട്ണർ ഷീല എസ് പൈ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പാർട്ണർമാരായ രമേശ് എസ് പൈ, എസ്. വിഷ്ണുനാരായണ പൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ ജുവല്ലറി ഷോറൂമാണ് പാലാരിവട്ടം സിവിൽ ലൈൻസ് റോഡിൽ ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആരംഭിച്ചിട്ടുള്ളത്. 16,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമിൽ സ്വർണ്ണാഭരണങ്ങൾക്ക് പുറമെ വജ്രാഭരണങ്ങൾ, ജൻമ നക്ഷത്രകല്ലുകൾ, ഭാഗ്യരത്‌നങ്ങൾ എന്നിവയുടെ വൻ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.