ഫ്‌ളോറിഡ് പ്രീമിയം മാട്രസസ് വിപണിയിൽ

Posted on: August 17, 2016

Periyar-Florid-Mattress-Lau

കൊച്ചി : സ്‌കൈഫോം ബ്രാൻഡ് കിടക്കകളുടെ നിർമാതാക്കളായ പെരിയാർ പോളിമേഴ്‌സ് പ്രീമിയം കിടക്കകളുടെ ശ്രേണിയായ ഫ്‌ളോറിഡ് വിപണിയിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നടന്ന ചടങ്ങിൽ സിനിമതാരം പ്രിയാൽ ഗോർ ഫ്‌ളോറിഡ് കിടക്കകളുടെ വിപണനോദ്ഘാടനം നിർവഹിച്ചു. പ്രീമിയം, അൾട്ര പ്രീമിയം കിടക്കകളാണ് ഫ്‌ളോറിഡ് ശ്രേണിയിലുള്ളത്.

ഏത് വിഭാഗത്തിലുള്ളവർക്കും താങ്ങാവുന്ന വിലനിലവാരത്തിലുള്ള പ്രീമിയം കിടക്കകളാണ് തങ്ങൾ നിർമ്മിക്കുന്നതെന്ന് പെരിയാർ പോളിമേഴ്‌സ് മാനേജിംഗ് ഡയറക്ടർ അനൂപ് ഇബ്രാഹിം ഡയറക്ടർ അബാസ് ഇബ്രാഹിം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത മേൽത്തരം ലാറ്റെക്‌സ് ഉപയോഗിച്ചാണ് ഫ്‌ളോറിഡ് കിടക്കകൾ നിർമ്മിക്കുന്നത്. ഓണത്തോടനുബന്ധിച്ച് ഫ്‌ളോറിഡ് കിടക്കകൾ വാങ്ങുന്നവർക്ക് തൃപ്തികരമായില്ലെങ്കിൽ വാങ്ങി ഏഴ് ദിവസത്തിനുള്ളിൽ 100 ശതമാനം റീപ്ലേസ്‌മെന്റിനോ അല്ലെങ്കിൽ മണിബാക്കിനോ അവസരമുണ്ട്.

വിവിധ സൈസുകളിൽ 20 ലേറെ ഇനം കിടക്കകളാണ് ഫ്‌ളോറിഡ് ശ്രേണിയിലുള്ളത്. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വില. ഗുണമേന്മയുള്ള ഫ്‌ളോറിഡ് കിടക്കകൾക്ക് 10 വർഷത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ടെന്ന് അനൂപ് ഇബ്രാഹിം ചൂണ്ടിക്കാട്ടി.