സ്‌കോഡ 539 കാറുകൾ തിരിച്ചുവിളിച്ചു

Posted on: August 17, 2016

Skoda-Octavia-n-Big

ന്യൂഡൽഹി : സ്‌കോഡ 539 ഒക്ടാവിയ കാറുകൾ തിരിച്ചുവിളിച്ചു. പിൻ ഡോറുകളിലെ ചൈൽഡ് ലോക്കുകൾ തകരാറിലായതിനെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്.

2015 നവംബറിനും 2016 ഏപ്രിലിനും മധ്യേ നിർമ്മിച്ച കാറുകളിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. കാറുകൾ ഡീലർഷിപ്പുകളിൽ എത്തിയാൽ 45 മിനിട്ടിനകം തകരാറ് പരിഹരിക്കാനാകുമെന്ന് കമ്പനി അറിയിച്ചു.