ല്യൂബ്രിസോൾ ആസ്ട്രൽ പോളിടെക്‌നിക്കുമായുള്ള കരാർ റദ്ദാക്കി

Posted on: August 17, 2016

Lubrizol-n-Big

കൊച്ചി : ല്യൂബ്രിസോൾ കോർപറേഷൻ, ഫ്‌ളോഗാർഡ്, ബ്ലേസ്മാസ്റ്റർ, കോർസാൻ ബ്രാൻഡ് പൈപ്പുകളും അനുബന്ധ ഘടകങ്ങളും ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിന്, ആസ്ട്രൽ പോളിടെക്‌നിക് ലിമിറ്റഡിന് നൽകിയ അനുമതി പിൻവലിച്ചു. ല്യൂബ്രിസോൾ കണ്ടുപിടിച്ച ക്ലോറിനേറ്റഡ് പോളിവിനൈൽ കോറൈഡ് (സിപിവിപി) ഉപയോഗിച്ചാണ് പ്ലംബിംഗ്, അഗ്‌നിശമന, വ്യവസായാവശ്യങ്ങൾക്കുപയോഗിക്കുന്ന ഫ്‌ളോഗാർഡ്, ബ്ലേസ്മാസ്റ്റർ, കോർസാൻ ബ്രാൻഡ് പൈപ്പുകൾ നിർമിച്ചു വരുന്നത്.

പ്രാദേശിക പദാർഥങ്ങൾ ചേർത്തുകൊണ്ട് സ്വന്തമായി സിപിവിസി പൈപ്പുകൾ നിർമിക്കാൻ ആസ്ട്രൽ പോളി-ടെക്‌നിക് ലിമിറ്റഡ് തീരുമാനിച്ച സാഹചര്യത്തിലാണ് അവരുമായുള്ള ബന്ധം വിച്ഛേദിക്കുന്നതെന്ന് ല്യൂബ്രിസോൾ കോർപറേഷന്റെ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ തീരുമാനം ഈ വർഷം ഒക്‌ടോബർ 9 മുതൽ പ്രാബല്യത്തിൽ വരും.

ഏറ്റവുമധികം ഗുണമേൻമയേറിയ സിപിവിസി പൈപ്പുകളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നതെന്ന് ല്യൂബ്രിസോൾ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു ടിമ്മോൻസ് പറഞ്ഞു. ആശ്രിർവാദ് പൈപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടർന്നും ല്യൂബ്രിസോൾ ബ്രാൻഡുകൾ നിർമ്മിക്കുന്നതാണ്.

TAGS: Lubrizol |