ഏ. ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം പാലാരിവട്ടത്ത്

Posted on: August 17, 2016

A-Geeri-Pai-Jewellery-Press

കൊച്ചി : ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം ഓഗസ്റ്റ് 19 ന് വെള്ളിയാഴ്ച പാലാരിവട്ടം സിവിൽ ലൈൻസ് റോഡിൽ തുറക്കും. 16,000 ചതുരശ്രയടി വിസ്തീർണത്തിൽ കേരളത്തിലെ ഏറ്റവും വലിയ ജുവല്ലറി ഷോറൂമാണിതെന്ന് മാനേജിംഗ് പാർട്ണർ എസ് സച്ചിതാന്ദ പൈ പത്രസമ്മേളനത്തിൽ പറഞ്ഞു.

സ്വർണ്ണാഭരണങ്ങൾക്ക് പുറമെ വജ്രാഭരണങ്ങൾ, ജൻമ നക്ഷത്രകല്ലുകൾ, ഭാഗ്യരത്‌നങ്ങൾ എന്നിവയുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. താഴത്തെ നില മുഴുവൻ വിവിധങ്ങളായ സ്വർണ്ണാഭരണങ്ങൾക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണ്.തനത് കേരളീയ ശൈലികളിലുള്ള ആഭരണങ്ങൾക്ക് പുറമെ ചെട്ടിനാട്, ടെംപിൾ തുടങ്ങിയ പാരമ്പര്യ കളക്ഷനുകളും മുംബൈ, കൽക്കട്ട ഫാഷനുകളും ഈ നിലയിൽ തന്നെ വിവിധ വിഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നു. കൂടാതെ ഇറ്റാലിയൻ, പേർഷ്യൻ, സിംഗപ്പൂർ ശൈലിയിലുള്ള വിദേശ ഫാഷനുകളുടെ അപൂർവ്വ ശേഖരവും ഇവിടെ ലഭ്യമാണെന്ന് അദേഹം പറഞ്ഞു.

വജ്രാഭരണങ്ങളുടെ അതിവിശിഷ്ടമായ ശേഖരമാണ് പുതിയ ഷോറൂമിന്റെ ഒന്നാം നിലയിൽ ഒരുക്കിയിരിക്കുന്നത്.വജ്രാഭരണങ്ങളുടെ വിപണനത്തിൽ കേരളത്തിൽ മറ്റാർക്കുമില്ലാത്ത പാരമ്പര്യമാണ് ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കൈമുതൽ. ഡെയ്‌ലി വെയർ ഡയമണ്ട് ആഭരണങ്ങൾ മുതൽ ബ്രൈഡൽ സെറ്റുകൾ വരെ വിപുലവും വ്യത്യസ്ഥവുമാണ് ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ വജ്രാഭരണ ശേഖരം.

പാലാരിവട്ടം ഷോറൂമിന്റെ ഒന്നാം നിലയിലയുടെ മറ്റൊരു ഭാഗം ആന്റീക് ആഭരണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. കേരളത്തിലെ പാരമ്പര്യ തറവാട് ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ വിഭാഗം കാഴ്ചയിലും കളക്ഷനിലും ഒരുപോലെ വ്യത്യസ്തമാണ്. ആന്റീക് ആഭരണങ്ങളുടെ കേരളത്തിലെ ഏറ്റവും മികച്ച കളക്ഷനാണ് ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിലുള്ളത്. രണ്ടാം നിലയുടെ ഒരു ഭാഗത്ത് അമൂല്യങ്ങളായ രത്‌നങ്ങളും അനുബന്ധ സേവനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ജന്മ നക്ഷത്ര കല്ലുകളുടേയും ഭാഗ്യ രത്‌നങ്ങളുടേയും ആധികാരികത തങ്ങൾക്ക് സ്വന്തമാണെന്ന് സച്ചിതാനന്ദ പൈ പറഞ്ഞു.

ഉന്നതമായ രത്‌നങ്ങൾ മാത്രം തെരഞ്ഞെടുത്ത് ഏറ്റവും പവിത്രമായ രീതിയിൽ പണിത ആഭരണങ്ങളാണ് ഈ ശേഖരത്തിൽ ലഭിക്കുന്നത്. രത്‌നങ്ങൾ പതിച്ച മോതിരം, പെൻഡന്റ് , ബ്രേസ് ലെറ്റ്, നെക് ലേസ്, എന്നിങ്ങനെ വിവിധ ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്. രണ്ടാം നിലയുടെ മറ്റൊരു ഭാഗം വിവിധങ്ങളായ വെള്ളി ആഭരണങ്ങൾക്കും സവിശേഷമായ വെള്ളി പാത്രങ്ങൾക്കും അലങ്കാര വസ്തുക്കൾക്കുമായി വേർതിരിച്ചിരിക്കുകയാണ്. ഈ ശ്രേണിയിലെ ഏറ്റവും വിപുലവും വ്യത്യസ്തവുമായ കളക്ഷനാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.

മൂന്നാം നിലയിൽ ആഭരണ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ആഭരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, ആഭരണങ്ങളുടെ പരിപാലനത്തിന് പ്രത്യേക സംവിധാനം എന്നീ സേവനങ്ങളും ഷോറൂമിൽ ലഭ്യമാണ്. എല്ലാ നിലകളിലും പരിചയ സമ്പന്നരായ കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടീവുകളുടെ സേവനമുണ്ട്.

കേരളത്തിൽ ആദ്യമായി ഒരു ജൂവല്ലറി ഷോറൂം സ്ഥാപിച്ച (1876) ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ നിലവിലെ ഷോറൂം എറണാകുളം എം ജി റോഡിലാണ്. അടുത്തവർഷം തിരുവനന്തപുരത്തും മലബാറിലും ഷോറൂമുകൾ തുറക്കും. ആഭരണകയറ്റുമതി രംഗത്ത് സാന്നിധ്യമുള്ള ഏ.ഗീരി പൈ ഗൾഫിലും ഷോറും ആരംഭിക്കാൻ ആലോചിക്കുന്നതായി സച്ചിതാന്ദ പൈ വെളിപ്പെടുത്തി.

ഏ.ഗീരി പൈ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പാർട്ണർമാരായ ഷീല എസ് പൈ, രമേശ് എസ് പൈ, എസ് വിഷ്ണുനാരായണ പൈ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.