അഗ്രിടെക് ഇന്ത്യ 26 മുതൽ ബംഗലുരുവിൽ

Posted on: August 15, 2016

AgriTec2016-Logo-Big

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ കാർഷിക-വ്യാവസായിക പ്രദർശനമായ അഗ്രിടെക് ഇന്ത്യ 2016 ഓഗസ്റ്റ് 26 മുതൽ 28 വരെ ബംഗലുരുവിൽ നടക്കും. പുതിയ സാങ്കേതികവിദ്യകൾ, മികച്ച കാർഷിക-വ്യാവസായിക രീതികൾ, പുതിയ കണ്ടുപിടുത്തങ്ങൾ തുടങ്ങി കാർഷിക-വ്യാവസായിക മേഖലയിലെ പുതിയ പ്രവണതകളെല്ലാം ഒരേ കുടക്കീഴിൽ അണിനിരത്തുന്നതായിരിക്കും ബംഗലുരു അന്താരാഷ്ട്ര പ്രദർശന കേന്ദ്രത്തിൽ നടക്കുന്ന അഗ്രിടെക് ഇന്ത്യ പ്രദർശനം. മൂന്നാമത് ഫ്‌ളോറി ടെക്ക് ഇന്ത്യ പ്രദർശനം, ഏഴാമത് ഗ്രെയിൻ ടെക് ഇന്ത്യാ പ്രദർശനം, അഞ്ചാമത് പൗൾട്രി ആൻഡ് ലൈവ് സ്റ്റോക്ക് പ്രദർശനം, ആറാമത് ഡയറിടെക് ഇന്ത്യാ പ്രദർശനം തുടങ്ങിയവയും ഇതോടൊപ്പം നടക്കും. ഇന്ത്യൻ ക്രോപ്‌കെയർ ആൻഡ് ഫെർട്ടിലൈസർ ഷോ ആണ് ഇത്തവണ പുതുതായി അവതരിപ്പിക്കുന്നവയിൽ ഒന്ന്.

അഗ്രി ടെക്ക് ഇന്ത്യാ പ്രദർശനത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 6 ന് ഫെഡറേഷൻ ഓഫ് കർണാടക ചേംമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് അന്താരാഷ്ട്ര അഗ്രി ബിസിനസ് കോൺഗ്രസ് സംഘടിപ്പിക്കും. 27 ന് സുരക്ഷിതമായ കാർഷിക കെമിക്കലുകൾ ഉപയോഗിച്ചു സ്ഥായിയായ കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ശിൽപ്പശാലയും സംഘടിപ്പിക്കും.

TAGS: AgriTech India |