ലീ ഇക്കോ 1,100 എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നു

Posted on: August 10, 2016

LeEco-banner-Big

ന്യൂഡൽഹി : ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ലീ ഇക്കോ ഇന്ത്യയിലെ ആർ ആൻഡ് ഡി വിഭാഗത്തിലേക്കായി 2017 ൽ 1,100 എൻജിനീയർമാരെ റിക്രൂട്ട് ചെയ്യും. കഴിഞ്ഞയാഴ്ച ബംഗലുരുവിൽ ലീ ഇക്കോ കാമ്പസ് ഡ്രൈവ് നടത്തിയിരുന്നു.

ബിഎസ്പി, മൾട്ടിമീഡിയ, ടിവി ബ്രോഡ്കാസ്റ്റ്, ഇന്റർനെറ്റ് ടെക്‌നോളജീസ് തുടങ്ങിയ മേഖലകളിൽ അഭിരുചിയുള്ള എൻജിനീയറിംഗ് ബിരുദധാരികളെയാണ് ലീ ഇക്കോ തേടുന്നതെന്ന് ആർ ആൻഡ് ഡി ഹെഡ് ശ്രീനിവാസ് ബൈരി പറഞ്ഞു. ക്യാമറ ഇമേജ് എൻജിനീയറിംഗ് ലാബും ലീ ഇക്കോ ആരംഭിക്കുമെന്ന് അദേഹം വ്യക്തമാക്കി.

TAGS: LeEco |